ഒമാന്‍റെ വിവിധ ഭാഗങ്ങളില്‍ ഇനി ജൂലൈ മൂന്നു വരെ വീണ്ടും ലോക്ക്ഡൗണ്‍

Jaihind News Bureau
Saturday, June 13, 2020

മസ്‌കറ്റ് : ഒമാനില്‍ കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി, ഒമാന്റെ വിവിധ ഭാഗങ്ങളില്‍ വീണ്ടും ലോക്ക്ഡൗണ്‍ നിലവില്‍ വന്നു. ഇതനുസരിച്ച്, ജൂലൈ മൂന്ന് വരെ ലോക്ക്ഡൗണ്‍ തുടരുമെന്ന് അധികൃതര്‍ അറിയിച്ചു. ദോഫാര്‍ ഗവര്‍ണറേറ്റ്, ജബല്‍ അഖ്ദര്‍, ജബല്‍ ഷംസ്, മസീറ, ദുകം എന്നിവിടങ്ങളിലാണ് ശനിയാഴ്ച രാവിലെ മുതല്‍ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വന്നത്. ഇത്തരം സ്ഥലങ്ങളില്‍ ചെക്ക് പോയിന്റുകളും സ്ഥാപിച്ചു. ഈ മേഖലകളിലേക്ക് പ്രവേശനം നിയന്ത്രിക്കുകയും കര്‍ശന പരിശോധന ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.