മസ്‌കറ്റ് : ഒമാനില്‍ തൊഴില്‍ രേഖകളുടെ കാലാവധി കഴിഞ്ഞ വിദേശികള്‍, പിഴ കൂടാതെ രാജ്യം വിട്ടു പോകാന്‍ ഒമാന്‍ തൊഴില്‍ മന്ത്രാലയം ഉത്തരവിട്ടു. നവംബര്‍ 15 മുതല്‍ ഡിസംബര്‍ 31 വരെയാണ് ഇതിനുള്ള കാലാവധി. രാജ്യത്ത് കുടുങ്ങി കിടക്കുന്ന മലയാളികള്‍ ഉള്‍പ്പടെയുള്ള പ്രവാസികള്‍ക്കായാണ് ഈ നിര്‍ദേശം.
അതേസമയം, തൊഴില്‍ രേഖകളുടെ കാലാവധി കഴിഞ്ഞ്, രാജ്യത്ത് കുടുങ്ങി കിടക്കുന്ന പ്രവാസികള്‍ മടങ്ങി പോകുകയാണെങ്കില്‍, തൊഴില്‍ രേഖകളുമായി ബന്ധപ്പെട്ട പിഴയില്‍ നിന്നും ഇവരെ ഒഴിവാക്കും. പാസ്സ്പോര്‍ട്ടിന്‍റെ കാലാവധി കഴിഞ്ഞ പ്രവാസികള്‍ അതാത്, രാജ്യത്തിന്‍റെ സ്ഥാനപതി കാര്യാലയത്തില്‍ നിന്നും മടക്ക യാത്രക്ക് മുന്‍പേ പാസ്പോര്‍ട്ട് പുതുക്കണമെന്നും ഒമാന്‍ തൊഴില്‍ മന്ത്രാലയം ആവശ്യപ്പെട്ടു.