ഒമാനിലെ വന്‍ അഗ്നിബാധ നിയന്ത്രണവിധേയമായി; പത്ത് പേര്‍ക്ക് പരിക്ക്

Saturday, February 12, 2022

മസ്‌കറ്റ് : ഒമാനിലെ മത്ര മേഖല ഉള്‍പ്പെടുന്ന റൂവിയിലെ കെട്ടിടത്തില്‍ കഴിഞ്ഞ ദിവസം രാത്രി നടന്ന വന്‍ തീപിടിത്തം നിയന്ത്രണ വിധേയമായി. ഒമാന്‍ പബ്ലിക്ക് അതോറിറ്റി ഓഫ് സിവില്‍ ഡിഫന്‍സ് ശനിയാഴ്ച പുറത്തിറക്കിയ അറിയിപ്പില്‍ ഇക്കാര്യം വ്യക്തമാക്കി. അപകടത്തില്‍ പത്ത് പേര്‍ക്ക് പരിക്കേറ്റു.

നിരവധി അഗ്‌നിശമനസേനാ യൂണിറ്റുകള്‍ എത്തിച്ച് ക്രെയിന്‍ ഉള്‍പ്പെടെയുള്ള സജ്ജീകരണങ്ങള്‍ ഉപയോഗിച്ചാണ് തീ അണച്ചത്. പരിസരത്തുള്ള കടകള്‍ അടച്ച് ഇവിടങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചായിരുന്നു രക്ഷാപ്രവര്‍ത്തനം.