മസ്ക്റ്റ് : ഗള്‍ഫ് രാജ്യമായ ഒമാന്‍, നവോത്ഥാനത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷിക്കുന്നു. ഒമാന്റെ , ഈ അമ്പതാം ദേശീയ ദിനാഘോഷത്തില്‍, മലയാളികള്‍ ഉള്‍പ്പടെയുള്ള വിദേശികളും സ്വദേശികളും പങ്കാളികളാകുന്നു.
ആധുനിക ഒമാന്റെ ശില്പി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന്റെ ജന്മദിനമാണ് ഒമാന്‍ ദേശീയ ദിനമായി ആഘോഷിക്കുന്നത്. സുല്‍ത്താന്‍ ഖാബൂസിന്റെ വേര്‍പാടിന്റെ, ദുഃഖത്തിലും കൊവിഡ് രോഗബാധയുടെ പശ്ചാത്തലത്തിലും, ദേശീയ ദിനാഘോഷങ്ങള്‍ക്ക് , ഇത്തവണ പൊലിമ കുറവാണ്. എങ്കിലും മലയാളികള്‍ ഉള്‍പ്പടെയുള്ള, വിദേശികളും സ്വദേശികളും , ആഹ്ലാദത്തോടെ ദേശീയദിനം ആഘോഷിക്കുന്നു.
ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി രാജ്യത്തെ കെട്ടിടങ്ങളും മറ്റും അലങ്കരിച്ചു. ഒമാനിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം അലങ്കാര ദീപങ്ങള്‍ സ്ഥാപിച്ചു. തലസ്ഥാന നഗരിയുടെ സമീപ പ്രദേശങ്ങളായ മത്ര, റൂവി, അല്‍ ഖുവൈര്‍, ഗുബ്ര, ഗാല, അസൈബ തുടങ്ങിയ സ്ഥലങ്ങളിലും വൈദ്യുത ദീപങ്ങള്‍ സ്ഥാപിച്ചു. ഇത്തവണ, വിദേശികള്‍ ഉള്‍പ്പടെ, 390 തടവുകാര്‍ക്ക് ജയില്‍ മോചനം നല്കി. അതേസമയം, ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായുള്ള സൈനിക പരേഡ് ഇത്തവണ ഉണ്ടായില്ല.