പച്ചക്കറി കിറ്റുകള്‍ വിതരണം ചെയ്ത് ഒ.ഐ.സി.സി സൗദി തിരുവനന്തപുരം ജില്ലാ കമ്മിറ്റി ; അടൂർ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്തു

Jaihind News Bureau
Wednesday, October 7, 2020


കടക്കാവൂർ : ഗാന്ധി ജയന്തി ആഘോഷത്തോടൊപ്പം ഒ.ഐ.സി.സി സൗദി അറേബ്യ തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഭക്ഷ്യ ധാന്യ പച്ചക്കറി കിറ്റുകളുടെ വിതരണോദ്ഘാടനം അടൂർ പ്രകാശ് എം.പി നിർവഹിച്ചു. അതോടൊപ്പം ഗാന്ധിജിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചനയും നടന്നു. വർഷങ്ങൾ എത്ര കഴിഞ്ഞാലും ഗാന്ധിയൻ ദർശനങ്ങളുടെ മൂല്യം നാൾക്കുനാൾ വർധിച്ചു വരികയാണെന്നും രാജ്യത്തിന്‍റെ ഐക്യവും അഖണ്ഡതയും ഊട്ടി ഉറപ്പിക്കുന്നതിന്‍റെ അടിസ്ഥാന ശില എന്നത് ഗാന്ധിയൻ ദർശനങ്ങളാണെന്നും എം.പി കൂട്ടിച്ചേർത്തു.

 

ഡി.സി.സി ജനറൽ സെക്രട്ടറി എം.ജെ ആനന്ദ് അധ്യക്ഷത വഹിച്ചു മണ്ഡലം പ്രസിഡന്‍റുമാരായ റസൂൽ ഷാൻ, ജോഷി ഭായി, ബിഷ്ണു, നേതാക്കളായ ഷിഹാബുദ്ദീൻ, അശോകൻ, സുധീർ, ബീനാ രാജീവ്, താഹിർ, സുനിൽ, നിഹാൽ, അൻഫാർ, അൻസാർ, രതി പ്രസന്നൻ എന്നിവർ സംസാരിച്ചു. ഒ.ഐ. സി.സി റിയാദ് കമ്മിറ്റി ഭാരവാഹികളായ പൂന്തുറ സജീർ, നിഷാദ് ആലംകോട്, അജി വെട്ടുറോഡ് എന്നീ പ്രവാസികളാണ് സേവന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. കിറ്റുകൾ പെരുമാതുറയിലെയും, കടക്കാവൂരിലെയും വിവിധ പ്രദേശങ്ങളിൽ വിതരണം നടത്തി.