രമേശ് ചെന്നിത്തലയ്ക്ക് കുവൈറ്റില്‍ ഹൃദ്യമായ സ്വീകരണം

Jaihind News Bureau
Saturday, October 12, 2019

കുവൈത്ത് : പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം കുവൈറ്റില്‍ എത്തി. പാലക്കാട് എം പി . വി കെ ശ്രീകണ്ഠൻ, പ്രശസ്ത ചലച്ചിത്ര താരവും –മഹിളാ കോണ്‍ഗ്രസ് നേതാവുമായ നഗ്മയും അദ്ദേഹത്തോടൊപ്പം എത്തിയിട്ടുണ്ട്. വിമാനത്താവളത്തില്‍ ഹൃദ്യമായ സ്വീകരണമാണ് പ്രവർത്തകർ രമേശ് ചെന്നിത്തലയ്ക്ക് ഒരുക്കിയത്.

ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് കുവൈറ്റ്‌ നാഷണല്‍ കമ്മറ്റി സംഘടിപ്പിക്കുന്ന പുരസ്കാര സന്ധ്യ 2019-ല്‍ പങ്കെടുക്കും . അബ്ബാസിയ മറീന ഹാളില്‍ ഇന്നു വൈകീട്ട് ആറുമണിക്കാണ് പരിപാടി