എ.എൻ ഷംസീർ എംഎൽഎയുടെ ഭാര്യയുടെ നിയമനം : RTI ചോദ്യത്തിന് തെറ്റായ മറുപടി; ഉദ്യോഗസ്ഥയ്ക്ക് സസ്പെന്‍ഷന്‍

Jaihind Webdesk
Friday, May 10, 2019

കണ്ണൂർ സർവ്വകലാശാലയിൽ എ.എൻ ഷംസീർ എംഎൽഎയുടെ ഭാര്യയുടെ നിയമനം സംബന്ധിച്ച ചോദ്യത്തിന് തെറ്റായ മറുപടി നൽകിയ വിവരാവകാശ ഓഫീസർക്ക് അയ്യായിരം രൂപ പിഴ ശിക്ഷ. ധർമ്മശാല മാങ്ങാട്ട് പറമ്പിലെ കണ്ണൂർ സർവ്വകലാശാല ടീച്ചർ എജ്യുക്കേഷൻ സെന്‍ററിലെ കോഴ്‌സ് ഡയറക്ടറും, വിവരാവകാശ ഓഫീസറുമായ ഡോ.പ്രസീദയ്ക്കാണ് അയ്യായിരം രൂപ പിഴശിക്ഷ വിധിച്ചത്. കണ്ണൂർ ചാവശ്ശേരി കൃഷ്ണാലയത്തിൽ ഡോ.എ.പി. ബിന്ദുവിന്‍റെ അപേക്ഷയ്ക്ക് തെറ്റായ മറുപടി നൽകിയതിനാണ് വിവരാവകാശ കമ്മീഷണർ കെ.വി സുധാകരൻ പിഴശിക്ഷ വിധിച്ചത്. സർവ്വകലാശാലയിൽ അധ്യാപികയായി കരാർ നിയമനത്തിനുള്ള ഇന്റർവ്യൂവിൽ ഒന്നാം റാങ്ക് ലഭിച്ചത് ഡോ.എ പി ബിന്ദുവിനായിരുന്നു. എന്നാൽ നിയമനത്തിന് സംവരണമുണ്ടെന്ന് കാണിച്ച് ഷംസീറിന്‍റെ ഭാര്യയ്ക്ക് ജോലി നൽകി. ബിന്ദു കോടതിയെ സമീപിച്ചതിനാൽ നിയമനം കോടതി റദ്ദാക്കി. ഇതിന് ഇടയിലാണ് നിയമനവുമായി ബന്ധപ്പെട്ട ചോദ്യത്തിന് തെറ്റായ മറുപടി നൽകിയത്.

കണ്ണൂര്‍ സര്‍വ്വകലാശായുടെ സ്‌കൂള്‍ ഓഫ് പെഡഗോഗിക്കല്‍ സയിന്‍സിലെ കരാര്‍ അടിസ്ഥാനത്തിലുളള അസിസ്റ്റന്‍റ് പ്രൊഫസര്‍ നിയമനമാണ് വിവാദത്തിലായത്. കഴിഞ്ഞ വര്‍ഷം നടന്ന ഇന്‍റര്‍വ്യൂവില്‍ ഒന്നാം റാങ്ക് കിട്ടിയത് ഡോ. എം പി ബിന്ദുവിനായിരുന്നു എന്നാല്‍ നിയമനം ലഭിച്ചത് രണ്ടാം റാങ്കുകാരിയായ എംഎൽഎയുടെ ഭാര്യയ്ക്കാണ്.