വിവാദങ്ങള്‍ കത്തിനില്‍ക്കേ സര്‍വകലാശാല നിയമനങ്ങൾ അട്ടിമറിച്ച് വീണ്ടും മന്ത്രികെ.ടി ജലീൽ ഓഫീസിന്‍റെ ഇടപെടൽ

വിവാദങ്ങള്‍ കത്തിനില്‍ക്കേ സര്‍വകലാശാല നിയമനങ്ങൾ അട്ടിമറിച്ചു ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീൽ ഓഫീസിലെ ഇടപെടൽ. പരീക്ഷയും സംബന്ധിക്കുന്ന ഫയലുകള്‍ അദാലത്ത് നടത്താൻ മന്ത്രിയുടെ ഓഫീസില്‍ നേരിട്ടെത്തിക്കാൻ രജിസ്ട്രാര്‍മാര്‍ക്ക് ഉത്തരവ് നല്‍കി. ഉദ്യോഗസ്ഥര്‍ ഫയലുകളെത്തിച്ചെങ്കിലും അദാലത്ത് പിന്നീട് ഉപേക്ഷിച്ചു.

ഒക്ടോബർ 16ന് പ്രിൻസിപ്പൽ സെക്രട്ടറി ഫയലുകൾ എത്തിക്കാൻ ഉത്തരവിറക്കുകയും അത് ഇരുപത്തി അഞ്ചാം തീയതിക്ക് മുമ്പ് എത്തിക്കണമെന്ന് നിർദ്ദേശവും നൽകി .എല്ലാ സര്‍വകലാശാല രജിസ്ട്രര്‍മാരും ഒക്ടോബര്‍ 25 ന് മന്ത്രിയുടെ ഓഫീസില്‍ വച്ച് നടക്കുന്ന അദാലത്തില്‍ ഫയലുകളുമായി എത്തക്കണമെന്നും ഫയലുകള്‍ പൂര്‍ണ്ണവും വ്യക്തവുമാകണം എന്നും ഉത്തരവിൽ പറയുന്നുണ്ട്. ഏതൊക്കെ ഫയലുകൾ ആണ് എത്തിക്കേണ്ടത് എന്ന് ഉത്തരവിൽ നിർദേശിച്ചിട്ടുണ്ട്. എംജിയിലേയും ശങ്കരാചാര്യയിലേയും അസിസ്റ്റന്‍റ് നിയമനങ്ങളെ സംബന്ധിക്കുന്ന ഫയല്‍. കേരളയിലെ ബിഎഡിന്‍റെ ചില ഫയലുകള്‍, കുസാറ്റിലെ ചില ഓഡിറ്റ് രേഖകള്‍. കാലിക്കറ്റിലേയും കണ്ണൂരിലേയും പരീക്ഷകളെ സംബന്ധിക്കുന്ന പ്രശ്നങ്ങള്‍.

ഈ ഫയലുകളോടൊപ്പം രജിസ്ട്രാര്‍മാരും ബന്ധപ്പെട്ട സെക്ഷൻ ഓഫീസര്‍മാരും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ ഓഫീസിലെ അദാലത്തില്‍ പങ്കെടുക്കണമെന്നായിരുന്നു നിര്‍ദേശം. എംജിയിലെ മാര്‍ക്ക് ദാനം വലിയ വിവാദമായ ഒക്ടോബര്‍ മാസത്തിലായരുന്നു ഈ ഉത്തരവ്. എംജി സര്‍വകലാശാല അനൗദ്യോഗികമായി ഈ അദാലത്ത് നടത്തരുതെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പിനെ അറിയിച്ചു. മറ്റ് രണ്ട് സര്‍വകലാശാലകളിലെ വൈസ്ചാൻസിലര്‍മാരും എതിര്‍പ്പറിയിച്ചു. എങ്കിലും ഉന്നത വിദ്യഭ്യാസ വകുപ്പ് പിൻമാറിയില്ല ശങ്കരാചാര്യ, കണ്ണൂര്‍, എംജി എന്നിവിടങ്ങളില്‍ നിന്നും മന്ത്രിയുടെ ഓഫീസിലേക്ക് ഫയലുകളെത്തുകയും ചെയ്തു. പിന്നീട് മാര്‍ക്ക്ദാന വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ അദാലത്തായി നടത്താതെ ഉപേക്ഷിക്കുകയായിരുന്നു. തുടർന്ന് ഫയലുകൾ പരിശോധനയ്ക്ക് പോലും വിധേയമാകാതെ മടക്കി അയച്ചു എന്നാണ് സൂചന.

https://www.youtube.com/watch?v=o8CEphX0Hpc

KT Jaleel
Comments (0)
Add Comment