ഭുവനേശ്വർ: രാജ്യത്തെ കണ്ണീരിലാഴ്ത്തിയ ഒഡീഷ ട്രെയിന്‍ അപകടത്തില്‍ മരണ സംഖ്യ വീണ്ടും ഉയര്‍ന്നു. ഇതുവരെ 288 പേരുടെ മരണമാണ് സ്ഥിരീകരിച്ചിരിക്കുന്നത്. 56 പേരുടെ നില ഗുരുതരമായി തുടരുന്നു. മരിച്ചവരുടെയും പരിക്കേറ്റവരുടെയും വിശദാംശങ്ങള്‍ ശേഖരിച്ചു കൊണ്ടിരിക്കുകയാണ്.
അപകടകാരണം കണ്ടെത്താനുള്ള ഉന്നതതല അന്വേഷണം ആരംഭിച്ചു. ബോഗികളില്‍ ആരും കുടുങ്ങിക്കിടക്കുന്നില്ല എന്ന പ്രതീക്ഷയോടെ തകര്‍ന്ന ട്രെയിനിന്‍റെ പുനര്‍ നിര്‍മ്മാണം ഇന്ന് നടക്കും. കേന്ദ്രമന്ത്രിമാരുള്‍പ്പെടെ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
747 പേരാണ് ഇനി ചികിത്സയിലുള്ളത്. മറ്റ് നിസാര പരിക്കുകളേറ്റവര്‍ വീടുകളിലേക്ക് മടങ്ങിയിട്ടുണ്ട്.
പരിക്കേറ്റവർ നിലവിൽ ബാലസോറിലെ ആശുപത്രികളിലും കട്ടക്കിലെ എസ്.സി.ബി മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സയിൽ കഴിയുകയാണ്.