മഹാരാഷ്ട്ര പ്രദേശ് കോൺഗ്രസ് കമ്മിറ്റി ഓഫീസ് സന്ദർശിച്ച് ഉമ്മൻ ചാണ്ടി; സ്വീകരിച്ച് നേതാക്കളും പ്രവർത്തകരും

Jaihind Webdesk
Monday, April 4, 2022

 

മുംബൈ : ഗുഡിപട്‌വ ദിനത്തിൽ മഹാരാഷ്ട്ര പ്രദേശ് കോൺഗ്രസ് കമ്മിറ്റി ഓഫീസ് സന്ദർശിച്ച് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. എംപിസിസി ജനറൽ സെക്രട്ടറിമാരായ രാജേഷ് ശർമ, ജോജോ തോമസ് തുടങ്ങിയ നേതാക്കളും വിവിധ സ്ഥലങ്ങളിൽ നിന്നുള്ള പ്രവർത്തകരും ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു.

മോദി സർക്കാരിന്‍റെ ജനദ്രോഹ നയങ്ങൾക്കെതിരെ എല്ലാവരും കോൺഗ്രസിന് വേണ്ടി ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും ഡിജിറ്റൽ മെമ്പർഷിപ്പ് ഊർജിതമാക്കണമെന്നും ഉമ്മൻ ചാണ്ടി അഭിപ്രായപ്പെട്ടു. 1977 ൽ കോൺഗ്രസ് പരാജയപ്പെട്ടപ്പോൾ വെറും മൂന്ന് വർഷങ്ങൾ കൊണ്ട്‌ തിരിച്ചുവരവ് നടത്തിയ ചരിത്രമാണ് കോൺഗ്രസിനുള്ളതെന്ന് അദ്ദേഹം ഓർമിപ്പിച്ചു. പുതുവത്സരമായ ഗുഡിപട്‌വ ദിനത്തിൽ ഇവിടെ എത്തിച്ചേരാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുകയും ജീവിക്കുകയും ചെയ്യുന്ന ഒരു ജനകീയ നേതാവായ ഉമ്മൻ ചാണ്ടിയുടെ മുംബൈ കോൺഗ്രസ് ഭവനിലെ സന്ദർശനം മുംബൈയിലെയും മഹാരാഷ്ട്രയിലെയും കോൺഗ്രസ് പ്രവർത്തകർക്ക് ഊർജം പകർന്നതായി എംപിസിസി ജനറൽ സെക്രട്ടറി ജോജോ തോമസ് പറഞ്ഞു.