ബിജെപിയുടെ ഏക എംഎൽഎയ്ക്ക് പ്രത്യേക സമ്മേളനത്തിനിടെ അമളി പറ്റി; പൗരത്വഭേദഗതിക്കെതിരായ പ്രമേയമെന്ന് കരുതി സഭയിലെഴുന്നേറ്റ് പ്രതിഷേധിച്ച ഒ.രാജഗോപാലിനെ പറഞ്ഞു മനസ്സിലാക്കി സ്പീക്കര്‍… ” ഇതു വേറൊരു കാര്യം.. അങ്ങുദ്ദേശിച്ചതല്ല…”

പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ നാടകീയ രംഗങ്ങളും… പൗരത്വ നിയമ ഭേദഗതിക്കെതിരെയുൾപ്പെടെ വിവിധ സാഹചര്യങ്ങൾ ചർച്ച ചെയ്യാൻ വിളിച്ചുചേര്‍ത്ത കേരള നിയമസഭയുടെ പ്രത്യേക സമ്മേളനത്തിൽ തുടക്കത്തിൽ തന്നെ അബദ്ധവുമായി ബിജെപി എംഎല്‍എ. പ്രമേയം വായിക്കാനായി മുഖ്യമന്ത്രി പിണറായി വിജയൻ എഴുന്നേറ്റപ്പോൾ തന്നെ എതിര്‍പ്പുമായി ബിജെപിയുടെ ഏക അംഗമായ നേമം എംഎല്‍എ ഒ. രാജഗോപാൽ രംഗത്തെത്തി. പട്ടികജാതി/വർഗ സംവരണം 10 വർഷത്തേക്കു നീട്ടാനുള്ള പ്രമേയം വായിക്കുന്നതിനാണ് മുഖ്യമന്ത്രി എഴുന്നേറ്റതെന്ന് മനസ്സിലാക്കാതെയായിരുന്നു എതിർപ്പുമായി ബിജെപി എംഎല്‍എ എഴുന്നേറ്റതും എതിർത്തതും. വിഷയം ചർച്ച ചെയ്യുന്നതു നിയമവിരുദ്ധമാണെന്നും ഭരണഘടനയ്ക്കു യോജിച്ചതല്ലെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ അദ്ദേഹത്തെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു. ‘ഇതു വേറൊരു കാര്യമാണ്. അങ്ങ് മനസ്സിലാക്കിയിട്ടില്ല. ദയവായി ഇരിക്കൂ. അങ്ങ് ഉദ്ദേശിച്ചതുപോലല്ല, അങ്ങ് പറഞ്ഞതുപോലല്ല. സ്റ്റാറ്റിയൂട്ടറിയായി ചെയ്യേണ്ട കാര്യമാണ്,’ സ്പീക്കർ പറഞ്ഞു. എന്നാല്‍ തുടര്‍ന്നും പൗരത്വഭേദഗതിക്കെതിരെ രാജഗോപാല്‍ പ്രതിഷേധം തുടര്‍ന്നതോടെ ഭരണ പ്രതിപക്ഷ അംഗങ്ങള്‍ അദ്ദേഹത്തിനെതിരെ രംഗത്തെത്തി. പ്രമേയം അതരിപ്പിക്കും മുമ്പ് തന്നെയുള്ള അദ്ദേഹത്തിന്‍റെ പ്രതിഷേധം തെറ്റിദ്ധരിച്ചുള്ളതാണെന്ന് മുഖ്യമന്ത്രിയും പ്രതികരിച്ചു.

പൗരത്വഭേദഗതിക്കെതിരായ പ്രമേയത്തെ ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ ഒറ്റക്കെട്ടായി പിന്തുണച്ചപ്പോള്‍ ഒ.രാജഗോപാല്‍ മാത്രമാണ് എതിര്‍ത്തത്. നേരത്തെ എന്‍ഡിഎക്കൊപ്പമായിരുന്ന പി.സി.ജോര്‍ജ് പ്രമേയത്തെ പിന്തുണച്ചു. നിയമത്തിനെതിരെ എല്ലാവരും ഒറ്റക്കെട്ടാവണമെന്ന് പി.സി.ജോര്‍ജ് പറഞ്ഞു.

o rajagopal
Comments (0)
Add Comment