Thiruvananthapuram| ആഹാരം കഴിക്കുന്നതിനിടെ കുഴഞ്ഞുവീണു; തിരുവനന്തപുരത്ത് നേഴ്‌സിങ് വിദ്യാര്‍ഥിനി മരിച്ചു

Jaihind News Bureau
Thursday, September 25, 2025

തിരുവനന്തപുരം: തിരുവനന്തപുരം വെങ്ങാനൂരില്‍ നേഴ്‌സിങ് വിദ്യാര്‍ഥിനി കുഴഞ്ഞുവീണ് മരിച്ചു. പുല്ലാനിമുക്ക് സ്വദേശി സതീശന്റെ മകള്‍ എസ്എല്‍ വൃന്ദ ആണ് മരിച്ചത്. വീട്ടില്‍ ആഹാരം കഴിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് കുഴഞ്ഞുവീണത്. ഉടന്‍ മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

മുറിയില്‍ നിന്നും സെഡേഷന് ഉപയോഗിക്കുന്ന മരുന്നു കുപ്പി കണ്ടെത്തിയിരുന്നു. ഇതിന്റെ അമിത ഉപയോഗമാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ അഞ്ചാംവര്‍ഷ നഴ്‌സിംഗ് വിദ്യാര്‍ഥിനിയായിരുന്നു വൃന്ദ.