കോട്ടയം: ഗാന്ധിനഗറിലെ ഗവൺമെന്റ് നഴ്സിംഗ് കോളേജിൽ നടന്ന റാഗിംഗുമായി ബന്ധപ്പെട്ട് അഞ്ചു വിദ്യാർഥികളെ പോലീസ് അറസ്റ്റ് ചെയ്തു. മൂന്നാം വർഷ വിദ്യാർത്ഥികളെ സംഭവവുമായി ബന്ധപ്പെട്ട് കോളേജില്‍ നിന്നും സസ്പെൻഡ് ചെയ്തത്. ഇവരെ ഈ വിഷയത്തിൽ ഗാന്ധി നഗർ പോലീസ് കസ്റ്റഡിയിലെടുത്തു.
കോട്ടയം ഗാന്ധിനഗർ സ്കൂൾ ഓഫ് നഴ്സിംഗ് കോളിൽ റാഗിംഗ് നടത്തിയ 5 വിദ്യാർത്ഥികളെയാണ് അറസ്റ്റ് ചെയ്തത്. സാമുവൽ ജോൺസൺ, എൻ എസ് ജീവ, കെ പി രാഹുൽ രാജ്, സി റിജിൽ ജിത്ത്, വിവേക് എൻപി എന്നിവർക്കെതിരെയാണ് പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസിന്റെ നടപടി. ഒന്നാംവർഷ വിദ്യാർത്ഥികളെ മൂന്നാം വർഷ വിദ്യാർത്ഥികൾ അതിക്രൂരമായി റാഗ് ചെയ്യുകയായിരുന്നു. ആന്റ് റാഗിങ് നിയമപ്രകാരം അന്വേഷണം നടത്തിയ ശേഷമാണ് കോളേജ് പ്രിൻസിപ്പാൾ നടപടി എടുത്തതും തുടർന്ന് പോലീസ് അറസ്റ്റ് ചെയ്തതും. സംഭവത്തിൽ അഞ്ച് വിദ്യാർത്ഥികളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഒന്നാംവർഷ വിദ്യാർത്ഥകളെ മൂന്നാം വർഷ വിദ്യാർത്ഥികൾ മൂന്ന് മാസത്തോളമാണ് റാഗ് ചെയ്തെന്നാണ് പരാതിയില്‍ പറയുന്നത്. കഴിഞ്ഞ നവംബർ മുതൽ ഒന്നാം വർഷം വിദ്യാർത്ഥികളെ ക്രൂരമായി പല രീതിയിൽ ഇവർ പീഡിപ്പിച്ചു. വിദ്യാർത്ഥികളുടെ സ്വകാര്യ ഭാഗങ്ങളിൽ ഡംബൽ തൂക്കിയിട്ട് ഉപദ്രവിച്ചുവെന്നും, കോമ്പസ് അടക്കമുള്ള ഉപകരണങ്ങൾ കൊണ്ട് മുറിവേൽപ്പിച്ചുവെന്നും പരാതിയിൽ ഉണ്ട്. ഇതുകൂടാതെ വിദ്യാർത്ഥികളുടെ കൈയിൽനിന്ന് ബലമായി പണം പിരിച്ച് ആരോപണ വിധേയരായ വിദ്യാർത്ഥികൾ മദ്യപിച്ചിരുന്നതായും പരാതിയുണ്ട്. വിദ്യാർത്ഥികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം നടത്തിവരികയാണ്. സംഭവത്തിൽ വലിയ പ്രതിഷേധമാണ് ഉയർന്നിരിക്കുന്നത്.