പ്രവാചകനെതിരെ അപകീർത്തി പരാമർശം; വിവാദമായതോടെ മാപ്പ് പറഞ്ഞ് ബിജെപി മുന്‍ ദേശീയ വക്താവ്

Jaihind Webdesk
Sunday, June 5, 2022

 

ന്യൂഡൽഹി: പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ അപകീർത്തി പരാമർശം നടത്തിയത് കോളിളക്കം സൃഷ്ടിച്ചതോടെ പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറഞ്ഞ് മുന്‍ ദേശീയ വക്താവ്.പ്രസ്താവന വലിയ കോളിളക്കം സൃഷ്ടിച്ചതോടെ നൂപുർ ശർമയെ ബിജെപി സസ്‌പെൻഡ് ചെയ്തു. ഡൽഹി മീഡിയ വിഭാഗം തലവൻ നവീൻ കുമാർ ജിൻഡാലിനെയും പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽ നിന്ന് നീക്കി.

നുപൂർ ശർമയുടെ വിവാദ പ്രസ്താവന അറബ് ലോകത്തടക്കം വന്‍ പ്രതിഷേധത്തിന് ഇടയാക്കിയതിന് പിന്നാലെയാണ് ബിജെപി നടപടി സ്വീകരിച്ചത്. ഒരു ദേശീയ മാധ്യമത്തിന്‍റെ ചർച്ചയ്ക്കിടയിലായിരുന്നു നുപൂർ ശർമയുടെ വിവാദ പരാമർശം. പ്രവാചകൻ മുഹമ്മദ് നബിയെയും ഭാര്യയെയും സംബന്ധിച്ചായിരുന്നു അപകീർത്തി പരാമർശം. സംഭവത്തിൽ നുപൂറിനെതിരെ മുംബൈ പൊലീസ് കേസെടുത്തിരുന്നു. പരാമർശം മതവികാരം വ്രണപ്പെടുത്തുന്നതും മതസ്പർധയുണ്ടാക്കുന്നതുമാണെന്ന് ആരോപിച്ച് റസാ അക്കാദമി മുംബൈ ഘടകം ജോയിന്‍റ് സെക്രട്ടറി ഇർഫാൻ ശൈഖ് പൈദോനി പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിലായിരുന്നു നടപടി. വന്‍ വിവാദമായതോടെ തന്‍റെ പ്രസ്താവന പിന്‍വലിക്കുന്നതായും ക്ഷമ ചോദിക്കുന്നതായും നൂപുർ ശര്‍മ അറിയിച്ചു.

 

 

https://platform.twitter.com/widgets.js