കൊല്ലം കുരീപ്പുഴ കോൺവെന്‍റിൽ കന്യാസ്ത്രീയെ കിണറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

Jaihind Webdesk
Friday, April 16, 2021

 

കൊല്ലം : കുരീപ്പുഴ കോൺവെന്‍റിൽ കന്യാസ്ത്രീയെ കിണറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പാവുമ്പ സ്വദേശിനി മേബിൾ ജോസഫാണ് മരിച്ചത്. 42 വയസായിരുന്നു. കുരീപ്പുഴ പയസ് വർക്കേഴ്സ് ഓഫ് സെന്‍റ് ജോസഫ് കോൺവെന്‍റ് വളപ്പിലെ കിണറിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. മുറിയിൽ നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. രാവിലെ പ്രാർത്ഥനയ്ക്ക് സിസ്റ്റർ മേബിൾ എത്താത്തതിനെ തുടർന്നുള്ള അന്വേഷണത്തിൽ മുറിയിൽ നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയത്

‘ശാരീരിക ബുദ്ധിമുട്ട് സഹിക്കാൻ കഴിയാത്തതിനാലാണ് ജീവനൊടുക്കുന്നതെന്നും തന്‍റെ മൃതദേഹം കിണറിൽ ഉണ്ടാകുമെന്നും ആത്മഹത്യാ കുറിപ്പിൽ പറയുന്നു. പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മാറ്റി.