ലുലു എക്‌സ്‌ചേഞ്ച് ശാഖകളുടെ എണ്ണം 250 ലെത്തി; 13 വര്‍ഷത്തിനുള്ളിലെ വളര്‍ച്ച; വിശ്വാസത്തിന് ലഭിച്ച അംഗീകാരമെന്ന് മാനേജിംഗ് ഡയറ്കടര്‍ അദീബ് അഹമ്മദ്

JAIHIND TV DUBAI BUREAU
Monday, August 29, 2022

 

ദുബായ് : പ്രമുഖ ധനവിനിമയ സ്ഥാപനമായ ലുലു എക്‌സ്‌ചേഞ്ചിന്‍റെ ലോകത്തെ ആകെ ശാഖകളുടെ എണ്ണം 250 ആയി വര്‍ധിച്ചു. യുഎഇയില്‍ ഒരേ ദിനം മൂന്ന് ശാഖകള്‍ കൂടി തുറന്നതോടെയാണിത്.

ലുലു ഫിനാന്‍ഷ്യല്‍ ഗ്രൂപ്പിന് കീഴില്‍ യുഎഇയില്‍ മാത്രം 89 ശാഖകളായി എണ്ണം വര്‍ധിച്ചു. ഒരേ ദിനം മൂന്ന് ശാഖകളാണ് യുഎഇയില്‍ തുറന്നത്. ദുബായ് സിലികോണ്‍ ഒയാസിസ് മാളില്‍ എണ്‍പത്തിയേഴാമത് ശാഖ തുറന്നു. ഒപ്പം ഷാര്‍ജയിലെ മജാസ്, മാസാ മേഖലകളില്‍ രണ്ട് ശാഖകളും പ്രവര്‍ത്തനം ആരംഭിച്ചു. ഇതോടെ ലുലു എക്‌സ്‌ചേഞ്ചിന്‍റെ ലോകത്തെ ആകെ ശാഖകളുടെ എണ്ണം 250 ആയി വര്‍ധിച്ചു.

സിലികോണ്‍ ഒയാസിസ് മാള്‍ ശാഖ ദുബായ് ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ ഡോ. അമന്‍ പുരി ഉദ്ഘാടനം ചെയ്തു. ലുലു ഫിനാന്‍ഷ്യല്‍ ഗ്രൂപ്പിന് പുതിയ മേഖലകള്‍ കീഴടക്കാന്‍ കഴിയട്ടെയെന്ന് അമന്‍ പുരി ആശംസിച്ചു. 13 വര്‍ഷങ്ങള്‍ കൊണ്ടാണ് 250 എന്ന വളര്‍ച്ചയിലേക്ക് ലുലു എക്‌സ്‌ചേഞ്ച് എത്തിയതെന്ന് ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ് മാനേജിംഗ് ഡയറക്ടര്‍ അദീബ് അഹമ്മദ് ജയ്ഹിന്ദ് ന്യൂസിനോട് പറഞ്ഞു. 2009 വര്‍ഷത്തില്‍ അബുദാബിയിലാണ് ആദ്യ ശാഖ തുറന്നത്. യുഎഇയിലെ സാമ്പത്തിക രംഗത്ത് വിശ്വാസത്തിന് ലഭിച്ച അംഗീകാരം കൂടിയാണിതെന്നും അദീബ് അഹമ്മദ് കൂട്ടിച്ചേര്‍ത്തു. ലുലു ഗ്രൂപ്പ് ഡയറക്ടര്‍ എം.എ സലിം ഉള്‍പ്പടെയുള്ളവര്‍ ചടങ്ങില്‍ സംബന്ധിച്ചു.