പാലക്കാട് സിപിഎം പുതുനഗരം ചെട്ടിയത്തുകുളമ്പ് ബ്രാഞ്ച് സെക്രട്ടറി എന്‍. ഷാജി പോക്‌സോ കേസില്‍ അറസ്റ്റിലായി. കൊടുവായൂരില്‍ കായികോപകരണങ്ങള്‍ വില്‍ക്കുന്ന കട നടത്തുന്നയാളാണ് ഇയാള്‍. ചൊവ്വാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കടയില്‍ ജഴ്‌സി വാങ്ങാന്‍ എത്തിയ പത്താം ക്ലാസ് വിദ്യാര്‍ത്ഥിക്ക് നേരെ ഷാജി ലൈംഗിക അതിക്രമം കാണിക്കുകയായിരുന്നു.
പ്രതി കുട്ടിയുടെ മുന്‍പില്‍ സ്വകാര്യഭാഗം പ്രദര്‍ശിപ്പിച്ചു. തുടര്‍ന്ന് കുട്ടിയോട് സ്വകാര്യഭാഗം പ്രദര്‍ശിപ്പിക്കാന്‍ ആവശ്യപ്പെടുകയും, ബലമായി സ്വകാര്യഭാഗത്ത് സ്പര്‍ശിക്കുകയും ചെയ്തു. വീട്ടിലെത്തിയ കുട്ടി ഉടന്‍തന്നെ രക്ഷിതാക്കളോട് വിവരം പറഞ്ഞു. തുടര്‍ന്ന് രക്ഷിതാക്കള്‍ പുതുനഗരം പോലീസില്‍ പരാതി നല്‍കി. കേസിനെ തുടര്‍ന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുകയും ചെയ്തു.