സ്ത്രീകളുടെ നഗ്നദൃശ്യങ്ങൾ ഫോണിൽ പകർത്തി; സി.പി.എം ആലപ്പുഴ സൗത്ത് ഏരിയ കമ്മിറ്റി അംഗത്തെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി

Jaihind Webdesk
Saturday, January 14, 2023

ആലപ്പുഴ : സ്ത്രീകളുടെ നഗ്നദൃശ്യങ്ങൾ ഫോണിൽ പകർത്തിയെന്ന ആരോപണത്തില്‍ സി.പി.എം ആലപ്പുഴ സൗത്ത് ഏരിയ കമ്മിറ്റി അംഗം എ.പി സോണയെ പാർട്ടിയിൽ നിന്ന് പുറത്താക്കി. സഹപ്രവർത്തകയുടേതടക്കം 17 സ്ത്രീകളുടെ നഗ്നദൃശ്യങ്ങൾ സോണ ഫോണിൽ സൂക്ഷിച്ചിരുന്നു. വീഡിയോ കോൾ ചെയ്യുമ്പോൾ സ്ത്രീകളറിയാതെ ചിത്രം പകർത്തുകയായിരുന്നുവെന്നാണ് വിവരം. 34 ദൃശ്യങ്ങളാണ് ഇയാൾ ഫോണിൽ സൂക്ഷിച്ചിരുന്നതെന്ന് കണ്ടെത്തിയിരുന്നു.

രണ്ടു മാസം മുമ്പാണ് എപി സോണ വീട്ടിൽ നിന്നും കയറിപ്പിടിക്കാൻ ശ്രമിച്ചുവെന്ന് സിപിഎം പാർട്ടി പ്രവ‍ര്‍ത്തികയായ ഒരു സ്ത്രീ പരാതി നൽകിയത്. എന്നാല്‍ സോണയെ സംരക്ഷിക്കുന്ന നിലപാടാണ് ആലപ്പുഴ ജില്ല സെക്രട്ടറിയേറ്റില്‍ നിന്നും ഉണ്ടായത്. സംഭവത്തിൽ അന്വേഷണ കമ്മിഷനെ നിയോഗിച്ചിരുന്നെങ്കിലും റിപ്പോർട്ട് നൽകിയിരുന്നില്ല. തുടര്‍ന്ന് സംസ്ഥാന നേതൃത്വം അന്വേഷണ കമ്മിഷനെ നിയോഗിച്ചിരുന്നു. ദൃശ്യങ്ങള്‍ യഥാര്‍ത്ഥമാണോ എന്നുവരെ ജില്ല സെക്രട്ടറിയേറ്റില്‍ സംശയമുന്നയിച്ചിരുന്നു. എന്നാല്‍ പരാതിക്കാര്‍ വ്യക്തമായ തെളിവുകളോടെ ഉറച്ചു നിന്നതിന്‍റെ ഫലമായാണ് ഇങ്ങളെ ഒരു നടപടി