സിപിഎം പ്രവർത്തകരുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ നഗ്നചിത്രം; പയ്യന്നൂരിലെ പാർട്ടി നേതൃത്വത്തെ വെട്ടിലാക്കി എരിയാ സെക്രട്ടറിയുടെ വാട്സ്ആപ്പ് പോസ്റ്റ്

Jaihind News Bureau
Thursday, July 30, 2020

കണ്ണൂർ പയ്യന്നൂരിലെ സി പി എം പ്രവർത്തകരുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ പുതിയ വിവാദം. പയ്യന്നൂർ എരിയാ സെക്രട്ടറി കെ.പി.മധു നഗ്നചിത്രം അയച്ചതാണ് വിവാദത്തിന് കാരണം. നാട്ടു ഗ്രാമം മുത്തത്തി എന്ന വാട്സ് ആപ്പ് ഗ്രൂപ്പിലാണ് സി പി എം എരിയാ സെക്രട്ടറി നഗ്നചിത്രം അയച്ചത്.

കൊവിഡ് കാലത്ത് സോഷ്യൽ മീഡിയയിലൂടെ പാർട്ടി പ്രവർത്തനം നടത്താനിരുന്ന പയ്യന്നൂരിലെ സഖാകൾക്ക് പുതിയൊരു അമളി പറ്റിയിരിക്കുകയാണ്. സി പി എം ഏരിയാ സെക്രട്ടറി തന്നെ പാർട്ടി സഖാക്കൾ മാത്രമുള്ള വാട്സ് ആപ്പ് ഗ്രൂപ്പിൽ നഗ്നചിത്രം പോസ്റ്റ് ചെയ്തതിനെ തുടർന്ന് പ്രതിസന്ധിയിലായിരിക്കുകയാണ് പയ്യന്നൂരിലെ പാർട്ടി നേതൃത്വം. പയ്യന്നൂർ എരിയ സെക്രടറി കെ പി മധുവാണ് നാട്ടു ഗ്രാമം മുത്തത്തി എന്ന പാർട്ടി ഗ്രൂപ്പിൽ നഗ്നചിത്രം പോസ്റ്റ് ചെയ്തത്. തുടർന്ന് നേതാവ് ഗ്രൂപ്പിൽ നിന്ന് എക്സിറ്റ് അടിക്കുകയും ചെയ്തു. ഏരിയാ സെക്രട്ടറിയുടെ ചിത്രസന്ദേശം കണ്ടതിൻ്റെ ഞെട്ടലിലാണ് മുത്തത്തിയിലെ പാർട്ടി സഖാക്കൾ. വേറെ ആർക്കൊ വ്യക്തിപരമായി അയച്ച സന്ദേശം അയക്കുമ്പോൾ പാർട്ടി സെക്രട്ടറിക്ക് മാറി പോയതാവാം എന്നാണ് അണിയറയിലെ സംസാരം. പാർട്ടിയുടെ വിവിധ വർഗ ബഹുജന സംഘടനാ നേതാക്കളും സാധാരണക്കാരായ പ്രവർത്തകർ ഉൾപ്പെടെ ഈ വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗങ്ങളാണ്. ഏരിയാ സെക്രട്ടറിയുടെ വാട്സ് ആപ്പ് സന്ദേശവിവാദം മൂടിവെക്കാനുള്ള നെട്ടോട്ടത്തിലാണ് പാർട്ടി അണികളും നേതാക്കളും. ഏരിയാ സെക്രട്ടറിയുടെ സ്വഭാവദൂഷ്യം വരും ദിവസങ്ങളിൽ സി പി എമ്മിന് അകത്ത് ചർച്ച ആവും.

https://youtu.be/0Jx_2tcevdA