വാട്സ് ആപ്പ് ഗ്രൂപ്പിൽ നഗ്നചിത്രം അയച്ച സംഭവം; സി.പി.എം നേതാവിനെതിരെ നടപടി

Jaihind News Bureau
Saturday, August 1, 2020

 

കണ്ണൂർ: കണ്ണൂരിൽ പാർട്ടി അണികൾ അം‌ഗങ്ങളായ വാട്സ് ആപ്പ് ഗ്രൂപ്പിൽ സ്വന്തം നഗ്നചിത്രം അയച്ച സംഭവത്തില്‍ സി.പി.എം നേതാവിനെതിരെ നടപടി. സി. പി. എം പയ്യന്നൂർ ഏരിയ സെക്രട്ടറി കെ.പി മധുവിനെ സ്ഥാനത്ത് നിന്നും നീക്കി. സി.പി.എം ജില്ലാ സെക്രട്ടറിയേറ്റിന്‍റേതാണ് തീരുമാനം.

പയ്യന്നൂരിലെ സിപിഎം പ്രവർത്തകരുടെ വാട്സ് ആപ്പ് ഗ്രൂപ്പിലേക്ക് നഗ്നചിത്രം വാട്‌സ് ആപ്പ് സന്ദേശമായി അയച്ച സംഭവം വിവാദമായതിനെ തുടർന്നാണ് എരിയാ സെക്രട്ടറിക്കെതിരെ പാർട്ടി നേതൃത്വം നടപടി എടുത്തത്. ‘നാട്ടു ഗ്രാമം മുത്തത്തി’ എന്ന വാട്സ് ആപ്പ് ഗ്രൂപ്പിലാണ് കെ.പി മധു നഗ്നചിത്രം അയച്ചത്. സി പി എം ഏരിയാ സെക്രട്ടറി തന്നെ പാർട്ടി സഖാക്കൾ മാത്രമുള്ള വാട്സ് ആപ്പ് ഗ്രൂപ്പിൽ നഗ്നചിത്രം പോസ്റ്റ് ചെയ്തതിനെ തുടർന്ന് പ്രതിസന്ധിയിലായിരിക്കുകയാണ് പയ്യന്നൂരിലെ പാർട്ടി നേതൃത്വം.

നടപടി പ്രവർത്തകർക്കിടയില്‍ ചർച്ച ആയിരുന്നു. പാർട്ടിയുടെ വിവിധ വർഗ ബഹുജന സംഘടനാ നേതാക്കളും സാധാരണക്കാരായ പ്രവർത്തകർ ഉൾപ്പെടെ അംഗങ്ങളായ വാട്സ് ആപ്പ് ഗ്രൂപ്പിൽ എരിയാ സെക്രട്ടറി നഗ്നചിത്രം അയച്ചത് പാർട്ടിക്ക് പൊതുസമൂഹത്തിന്‍റെ മുന്നിൽ അവമതിപ്പ് ഉണ്ടാക്കിയതിനെ തുടർന്നാണ് കെ പി മധുവിനെതിരെ നടപടി സ്വീകരിച്ചത്. സി .പി.എം ജില്ലാ സെക്രട്ടറി ഇതുസംബന്ധിച്ച തീരുമാനം എടുത്തത്..വി കുഞ്ഞികൃഷ്ണൻ പുതിയ ഏരിയ സെക്രട്ടറിയാകും.