എന്‍എസ്‌യുഐ ദേശീയ നേതാവ് രാജ് സമ്പത്ത് കുമാർ മരിച്ച നിലയില്‍; മൃതദേഹം കണ്ടെത്തിയത് ധര്‍മ്മാവരത്തിന് അടുത്തുള്ള തടാകത്തില്‍ നിന്ന്

Jaihind Webdesk
Thursday, May 30, 2024

 

ഹെെദരാബാദ്: എന്‍എസ്‌യുഐ ദേശീയ നേതാവ് ആന്ധ്രയില്‍ കൊല്ലപ്പെട്ടു. എന്‍എസ്‌യുഐ ദേശീയ സെക്രട്ടറി രാജ് സമ്പത്ത് കുമാര്‍ ആണ് മരിച്ചത്. ആന്ധ്രയിലെ ധര്‍മ്മാവരത്തിന് അടുത്ത് ഒരു തടാകത്തിന്‍റെ കരയിലാണ് മൃതദേഹം കണ്ടത്. ദേഹമാസകലം പരിക്കേറ്റ നിലയിലാണ് മൃതദേഹം. കേരളത്തിന്‍റെ ചുമതലയുള്ള ദേശീയ സെക്രട്ടറി കൂടിയാണ് രാജ് സമ്പത്ത് കുമാര്‍. കെഎസ് യു ജന്മദിന ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ ഇന്ന് കേരളത്തില്‍ എത്താനിരുന്നതാണ് രാജ് സമ്പത്ത് കുമാര്‍.