മോദിയുടെ മണ്ഡലത്തില്‍ എബിവിപിയെ തകർത്ത് എന്‍.എസ്.യുവിന് തകർപ്പന്‍ ജയം

Jaihind News Bureau
Thursday, February 25, 2021

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലത്തില്‍ എന്‍.സ്.യുവിന് തകർപ്പന്‍ ജയം. മഹാത്മാഗാന്ധി കാശി വിദ്യാപീഠ് സർവകലാശാലയില്‍ എബിവിപിയെ തറപറ്റിച്ച് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എട്ട് ജനറല്‍ സീറ്റുകളില്‍ ആറെണ്ണവും എന്‍.എസ്.യു ഒറ്റയ്ക്ക് കരസ്ഥമാക്കി. എബിവിപിക്ക് ഇവിടെ ഒരു സീറ്റും ലഭിച്ചില്ല.

അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പ്രധാനമന്ത്രിയുടെ മണ്ഡലത്തിലെ എന്‍.എസ്.യുവിന്‍റെ വിജയം കോണ്‍ഗ്രസിന് കൂടുതല്‍ ആത്മവിശ്വാസം ഏകുന്നതാണ്.