ജനങ്ങള്‍ ഭരണമാറ്റം ആഗ്രഹിക്കുന്നു ; വിശ്വാസികളുടെ പ്രതിഷേധം അവസാനിച്ചിട്ടില്ല : സുകുമാരന്‍ നായര്‍

Jaihind Webdesk
Tuesday, April 6, 2021

കോട്ടയം : ജനങ്ങള്‍ ഭരണമാറ്റം ആഗ്രഹിക്കുന്നുവെന്നാണ് തന്റെ വിശ്വാസമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. സാമൂഹിക നീതിയും മതേതരത്വവും സംരക്ഷിക്കുന്ന സര്‍ക്കാര്‍ ഉണ്ടാകണം. വിശ്വാസികളുടെ പ്രതിഷേധം കുറച്ചു കാലമായി ഉണ്ട്. അതിപ്പോഴും ഉണ്ട്. വാഴപ്പള്ളി സെന്റ് തെരേസാസ് ഹൈസ്‌കൂളില്‍ വോട്ടുരേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.