മസ്കറ്റ് : കൊവിഡിന് ശേഷം, ഒമാന്‍ റോഡ് അതിര്‍ത്തികള്‍ തുറന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ, സ്വദേശികള്‍ക്കും, ഒമാനില്‍ താമസവിസയുള്ള വിദേശികള്‍ക്കും കൊവിഡ് സുരക്ഷാ മാന്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ച്, അയല്‍ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാം. ജനസംഖ്യയിലെ 40 ശതമാനം പേര്‍ക്ക് ആദ്യഘട്ടത്തില്‍ കൊവിഡ് വാക്സിന് നല്‍കുമെന്നും ഒമാന്‍ വ്യക്തമാക്കി. സുരക്ഷിതമായ കൊവിഡ് വാക്സിന് ഈ വര്‍ഷം അവസാനം ലഭ്യമാകുമെന്നാണ് പ്രതീക്ഷയെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒമാനില്‍ കൊവിഡ് കേസുകളില്‍ തുടര്‍ച്ചയായ കുറവ് രേഖപ്പെടുത്തുന്നതായി അധികൃതര്‍ വ്യക്തമാക്കി.