ഔദ്യോഗിക വസതി ഒഴിയാന്‍ രാഹുല്‍ ഗാന്ധിക്ക് നോട്ടീസ്

Jaihind Webdesk
Monday, March 27, 2023

 

ന്യൂഡല്‍ഹി: ഔദ്യോഗിക വസതി ഒഴിയാൻ ആവശ്യപ്പെട്ട് രാഹുൽ ഗാന്ധിക്ക് നോട്ടീസ്. ലോക്സഭയിലെ ഹൗസിംഗ് കമ്മറ്റിയാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. ലോക്സഭാ എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയതിന് പിന്നാലെയാണ് നോട്ടീസ്.

ഡൽഹിയിലെ 12-ാം തുഗ്ലക് ലൈൻ ആണ് രാഹുൽ ഗാന്ധിയുടെ വസതി.  നോട്ടീസ് ലഭിച്ച് ഒരു മാസത്തിനകം ഒഴിയണമെന്നാണ് നിർദേശം. അതേസമയം രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിക്കെതിരെ രാജ്യവ്യാപകമായ പ്രതിഷേധമാണ് നടക്കുന്നത്. കറുത്ത വസ്ത്രവും മാസ്കും ധരിച്ചാണ് ഇന്ന് പ്രതിപക്ഷ എംപിമാർ പാർലമെന്‍റില്‍ എത്തിയത്.