തലശ്ശേരി അടക്കം മൂന്നിടത്ത് എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ പത്രികകള്‍ തള്ളി

Jaihind News Bureau
Saturday, March 20, 2021

 

തലശ്ശേരിയിലും ദേവികുളത്തും ഗുരുവായൂരിലും എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദ്ദേശപത്രികകള്‍ തള്ളി. തലശേരിയില്‍ ബിജെപി ജില്ലാ പ്രസിഡന്റ് എൻ. ഹരിദാസിന്റെ പത്രികയാണ് തള്ളിയത്. ദേശീയ പ്രസിഡന്‍റിന്‍റെ ഒപ്പിന് പകരം സീല്‍ വച്ചതാണ് പത്രിക തള്ളാന്‍ കാരണം.

ദേവികുളത്ത് എൻഡിഎയ്ക്കു വേണ്ടി മൽസരിക്കുന്ന എഐഎഡിഎംകെ സ്ഥാനാർഥി ധനലക്ഷ്മി മാരിമുത്തു, ഡമ്മി പൊൻപാണ്ടി, ബിഎസ്പി സ്ഥാനാര്‍ഥി തങ്കച്ചൻ എന്നിവരുടെ പത്രികകളാണ് തള്ളിയത്. ഗുരുവായൂരില്‍ ബി.ജെ.പി സ്ഥാനാർഥി അഡ്വ.നിവേദിതയുടെ പത്രികയാണ് തള്ളിയത്. ഇവിടെ ബി.ജെ.പിയ്ക്ക് ഡമ്മി സ്ഥാനാർഥി ഇല്ല. ബി.ജെ.പി സംസ്ഥാന പ്രസിഡൻ്റിൻ്റെ ഒപ്പ് ഇല്ലാത്ത സത്യവാങ്മൂലം സമർപ്പിച്ചതാണ് കാരണം.