എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്കെതിരായ അതിക്രമത്തിൽ ഖേദം പ്രകടിപ്പിച്ച് നോയിഡ പൊലീസ്. സംഭവത്തിൽ അന്വേഷണത്തിന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥയെ നിയമിച്ചു. ഹാത്രസിലേക്കുള്ള യാത്രക്കിടെ ഇന്നലെ നോയിഡയില്‍ പ്രിയങ്കയുടെ വസ്ത്രം പുരുഷ പൊലീസ് പിടിച്ചുവലിച്ച നടപടി വലിയ വിമര്‍ശനത്തിനും പ്രതിഷേധത്തിനും ഇടയാക്കിയിരുന്നു.
ഹാത്രസിലേക്ക് പുറപ്പെട്ട രാഹുലിനേയും പ്രിയങ്കയേയും തടയാനായി യുപി-ഡല്‍ഹി അതിര്‍ത്തിയായ നോയിഡ ടോള്‍പാസയില്‍ വന്‍ പൊലീസ് സന്നാഹമാണ് ഒരുക്കിയിരുന്നത്.