സാമൂഹിക അകലം പാലിച്ചില്ല : ദുബായില്‍ മലയാളി ഉടമസ്ഥതയിലുള്ള സ്ഥാപനം അടപ്പിച്ചു ; സ്ഥാപനത്തിന്‍റെ ഫോട്ടോ സഹിതം പ്രസിദ്ധീകരിച്ച് ദുബായ് സാമ്പത്തിക മന്ത്രാലയം

ദുബായ് : കൊവിഡ് കാലത്ത് സാമൂഹിക അകലം പാലിക്കാതെ പ്രവര്‍ത്തിച്ച, മലയാളി ഉടമസ്ഥതയിലുള്ള സ്ഥാപനം ദുബായില്‍ അടപ്പിച്ചു. ദുബായ് ഗവര്‍മെന്‍റിന് കീഴിലെ സാമ്പത്തിക മന്ത്രാലയമാണ് സ്ഥാപനം അടപ്പിച്ചതെന്ന് ദുബായ് ഇക്കണോമിക് ഡിപ്പാര്‍ട്ട്‌മെന്‍റ് ( ഡി ഇ ഡി ) ട്വിറ്ററില്‍ ഫോട്ടോ സഹിതം പ്രസിദ്ധീകരിച്ചു. ദുബായ് ഖിസൈിലാണ് സംഭവം. സ്ഥാപനത്തിന്‍റെ അകത്തെ തിരക്കും, പുറത്തു നിന്നുള്ള ഫോട്ടോയും സഹിതമാണ് ട്വിറ്ററില്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്.

വ്യാഴാഴ്ചയാണ് സംഭവം നടന്നത്. വെള്ളിയാഴ്ച ( ഒക്ടോബര്‍ 9 ) യുഎഇ സമയം ഉച്ചക്ക് 12.35 നാണ്, ഇപ്രകാരം സ്ഥാപനത്തിന്‍റെ ചിത്രം സഹിതം ഡിഇഡി ട്വീറ്റ് ചെയ്തു. ഇത്തരത്തില്‍ ദുബായ് സാമ്പത്തിക മന്ത്രാലയം നടത്തിയ പരിശോധനയില്‍ പത്തു സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയെന്നും  ഒരു സ്ഥാപനം അടപ്പിച്ചെന്നും ഒരു സ്ഥാപനത്തിന് പിഴ ചുമത്തിയെന്നും ട്വിറ്ററില്‍ വ്യക്തമാക്കിയിട്ടുണ്ട്. കൊവിഡ് നിയമലംഘനം കണ്ടെത്തുന്നതിന് വരും ദിവസങ്ങളിലും പരിശോധനകള്‍ ഊര്‍ജിതമാക്കാനാണ് അധികൃതരുടെ തീരുമാനം.

https://twitter.com/Dubai_DED/status/1314484658256654338

Comments (0)
Add Comment