ശബരിമല: നിയമനിർമ്മാണം ആവശ്യപ്പെട്ടുള്ള ബില്ലിന് അനുമതിയില്ല

ശബരിമല വിഷയത്തിൽ സംസ്ഥാന സർക്കാർ നിയമനിർമ്മാണം നടത്തണമെന്ന്
ആവശ്യപ്പെട്ടുള്ള ബില്ലിന് അനുമതി നിഷേധിച്ചു. കോണ്‍ഗ്രസിലെ എം വിൻസന്‍റാണ് സ്വകാര്യ ബില്ലിന് അനുമതി തേടിയത്. ബില്ലിലെ ആവശ്യങ്ങൾക്ക് നിയമസാധുതയില്ലെന്ന് ചുണ്ടിക്കാട്ടിയാണ് ബില്ലിന് സ്പീക്കർ അനുമതി നിഷേധിച്ചത്.

ശബരിമലയിലെ വിശ്വാസികളെ ഒരു പ്രത്യേക മതവിഭാഗമായി കണക്കാക്കണമെന്ന് ബില്ലിൽ പറയുന്നു. അവരുടെ ആചാരാനുഷ്ഠാനങ്ങൾ സംരക്ഷിക്കാൻ സർക്കാരിന് ബാധ്യതയുണ്ട്. പ്രത്യേക മതവിഭാഗമായി കണക്കാക്കുന്നതിന് സംസ്ഥാന സർക്കാർ നിയമ നിർമ്മാണം നടത്തണമെന്നും ബില്ലിൽ ആവശ്യപെടുന്നു. എന്നാൽ സുപ്രീം കോടതി വിധിയുടെ സാഹചര്യത്തിൽ ബില്ലിലെ ആവശ്യങ്ങൾ നിലനിൽക്കുന്നതല്ലെന്നും അതിനാൽ ബിൽ പരിഗണിക്കാനാവില്ലെന്നും നിയമവകുപ്പിൽ നിന്നും മറുപടി ലഭിച്ചു. ഈ മറുപടിയ്ക്ക് ഒപ്പമാണ് ബില്ലിന് അനുമതി ഇല്ലെന്ന് നിയമസഭാ സെക്രട്ടറി കെ.ബാബു പ്രകാശ് അറിയിച്ചത്.

niyamasabha
Comments (0)
Add Comment