എം വി ഗോവിന്ദനെ മുഖ്യമന്ത്രിക്ക് തിരുത്താന്‍ കഴിയില്ലെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ. ആര്‍എസ്എസ് ബന്ധം സംബന്ധിച്ച സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പ്രസ്താവനയില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കുപ്പിയില്‍ നിന്ന് പുറത്തുവന്ന ഭൂതത്തെ ആര് വിചാരിച്ചാലും കുടത്തില്‍ കയറ്റാന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. അതേ സമയം നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ കഴിഞ്ഞ തവണത്തേക്കാള്‍ പോളിംഗ് കൂടുമെന്ന് സണ്ണി ജോസഫ് വ്യക്തമാക്കി. പോളിംഗ് കൂടുന്നത് യുഡിഎഫിന് അനുകൂലമാകുമെന്നും അദ്ദേഹം പറഞ്ഞു.
നിലമ്പൂര്‍ തിരഞ്ഞെടുപ്പില്‍ ശശി തരൂര്‍ പ്രചാരണത്തിനെത്താതിരുന്നത് വിദേശത്തായതുകൊണ്ടാണ്. ആരെയും പ്രത്യേകം ക്ഷണിക്കേണ്ട ആവശ്യമില്ലെന്നും തരൂര്‍ വന്നിരുന്നെങ്കില്‍ കൂടുതല്‍ നന്നാകുമായിരുന്നുവന്നും സണ്ണി ജോസഫ് പറഞ്ഞു. അതേസമയം ഭാരതാംബ വിവാദത്തില്‍ ഗവര്‍ണറുടെ രാഷ്ട്രീയം തെളിഞ്ഞ് വരുകയാണെന്ന് അദ്ദേഹം പ്രതികരിച്ചു. ഗവര്‍ണര്‍ വിവാദം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നുവന്നും രാജ്ഭവന്‍ രാഷ്ട്രീയ വേദി ആക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.