ദോഹ : ഖത്തറില്‍ ഫെബ്രുവരി 13 ഞായറാഴ്ച മുതല്‍ പൊതുഇടങ്ങളില്‍ മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങാം. കഴിഞ്ഞ മന്ത്രിസഭായോഗം പ്രഖ്യാപിച്ച ഇളവുകള്‍ ഇതോടെ രാജ്യത്ത് പ്രാബല്യത്തില്‍ വരുകയാണ്. പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് ഖത്തറില്‍ രേഖപ്പെടുത്തിയതോടെയാണ് നടപടി.
ഞായറാഴ്ച മുതല്‍ പൊതു ഇടങ്ങളില്‍ മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങാമെങ്കിലും സ്‌കൂളുകള്‍, സര്‍വകലാശാലകള്‍, പള്ളികള്‍, മാര്‍ക്കറ്റുകള്‍ തുടങ്ങി ആള്‍ക്കൂട്ടമുണ്ടാകുന്ന സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കണം. വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രതിവാര കൊവിഡ് പരിശോധനയില്‍ വിദ്യാഭ്യാസ മന്ത്രാലയം ഇളവും പ്രഖ്യാപിച്ചിട്ടുണ്ട്.