കേരളത്തില്‍ ലൗ ജിഹാദ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് കേന്ദ്ര സർക്കാർ

Jaihind News Bureau
Tuesday, February 4, 2020

Parliament-1

ന്യൂഡല്‍ഹി : കേരളത്തിൽ ലൗ ജിഹാദ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് കേന്ദ്ര സർക്കാർ ലോക് സഭയിൽ. ബെന്നി ബെഹന്നാൻ എം.പിയുടെ ചോദ്യത്തിന് മറുപടിയായാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ഇക്കാര്യം ലോക്സഭയെ അറിയിച്ചത്.

ലൗ ജിഹാദുമായി ബദ്ധപ്പെട് ഒരു കേന്ദ്ര അന്വേഷണ ഏജൻസിയും ഒരു സംഭവവും ഇതു വരെ രാജ്യത്ത് ഒരിടത്തും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും മന്ത്രി പറഞ്ഞു. നിലവിലെ നിയമത്തിൽ ലൗ ജിഹാദിന് നിർവചനമില്ല എന്നും കേന്ദ്ര ആഭ്യന്തര സഹമന്ത്രി ലോക്സഭയെ അറിയിച്ചു.