മദ്യം കിട്ടിയില്ല; കൊടുങ്ങല്ലൂരിൽ യുവാവ് പുഴയിൽ ചാടി ആത്മഹത്യ ചെയ്തു

Jaihind News Bureau
Sunday, March 29, 2020

കൊടുങ്ങല്ലൂരിൽ മദ്യം കിട്ടാത്തതിന് യുവാവ് പുഴയിൽ ചാടി ആത്മഹത്യ ചെയ്തു. പുല്ലൂറ്റ് നാരായണമംഗലം സ്വദേശി കുണ്ടുപറമ്പിൽ സുനീഷാണ് പുഴയിൽ ചാടി മരിച്ചത്. 32 വയസായിരുന്നു. ഇയാൾ ഇന്നലെ വീട്ടിൽ അക്രമാസക്തനായിരുന്നു. രാത്രിയിൽ ഇറങ്ങിപ്പോയി നാരായണമംഗലം പുഴയിൽ ചാടി. ഇരിങ്ങാലക്കുടയിൽ നിന്നാണ് മൃതദേഹം കണ്ടെടുത്തത്.