‘എക്സിറ്റ് പോളില്‍ വിശ്വാസമില്ല, കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ല’; രമേശ് ചെന്നിത്തല

Jaihind Webdesk
Sunday, June 2, 2024

 

ആലപ്പുഴ: എക്‌സിറ്റ് പോളിൽ വിശ്വാസമില്ലെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല. കേരളത്തിൽ യുഡിഎഫ് വൻ വിജയം നേടുമെന്നും ബിജെപി കേരളത്തിൽ അക്കൗണ്ട് തുറക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യാ മുന്നണിക്ക് തികഞ്ഞ വിജയപ്രതീക്ഷയുണ്ടെന്നും രമേശ് ചെന്നിത്തല ആലപ്പുഴയിൽ മാധ്യമങ്ങളോട് പറഞ്ഞു.