ന്യൂദല്‍ഹി: അലോക് വര്‍മ്മയ്ക്ക് ക്ലീന്‍ചിറ്റുമായി ജസ്റ്റിസ് എ.കെ. പട്‌നായിക്. അലോക് വര്‍മ്മക്കെതിരെ തെളിവില്ലെന്നും വര്‍മ്മയെ മാറ്റാന്‍ ധൃതി കാട്ടേണ്ടിയിരുന്നില്ലെന്നും പട്‌നായിക് പറഞ്ഞു. പട്‌നായിക്കിന്റെ നേതൃത്വത്തിലായിരുന്നു സി.വി.സി അന്വേഷണം നടന്നത്.
സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്തേക്ക് തിരികെ പ്രവേശനത്തിന് സുപ്രീംകോടതി വിധി വന്ന് രണ്ടുദിവസത്തിനകം പ്രധാനമന്ത്രി അലോക് വര്‍മ്മയെ മാറ്റാന്‍ തീരുമാനമെടുത്തതിനെ വളരെ ധൃതിയോടെയുള്ള തീരുമാനമെന്നാണ് പട്‌നായിക് വിശേഷിപ്പിച്ചത്.
‘വര്‍മ്മ അഴിമതി നടത്തിയതായി തെളിവുകളില്ലെന്നും അസ്താനയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മാത്രമാണ് അദ്ദേഹത്തിനെതിരെ അന്വേഷണം നടത്തിയതെന്നും പരാതിയില്‍ കഴമ്പില്ലെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു’ – പട്‌നായിക് പറഞ്ഞു.
സുപ്രീംകോടതി ജഡ്ജി തന്നെ പ്രധാനമന്ത്രിയുടെ തീരുമാനത്തിനെതിരെ രംഗത്തുവരുന്നത് പ്രതിപക്ഷത്തിന് ആയുധമായിരികുമെന്നാണ് രാഷ്ട്രീയ വിലയിരുത്തല്‍.