ഉത്തർപ്രദേശിൽ സഖ്യമില്ല, കോൺഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പ്രിയങ്കാ ഗാന്ധി; 40 ശതമാനം സീറ്റിൽ സ്ത്രീകൾ

Jaihind Webdesk
Monday, November 15, 2021

ലഖ്‌നൗ : വരാനിരിക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് മറ്റൊരു പാർട്ടിയുമായും സഖ്യമുണ്ടാക്കില്ലെന്ന് പാർട്ടി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. സംസ്ഥാനത്തെ 403 സീറ്റുകളിലും കോൺഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുമെന്നും അതിൽ 40 ശതമാനം സ്ത്രീകൾക്ക് നൽകുമെന്നും പ്രിയങ്ക പറഞ്ഞു.

എല്ലാ സീറ്റുകളിലും കോൺഗ്രസ് പ്രവർത്തകരെ മാത്രമേ പാർട്ടി നാമനിർദ്ദേശം ചെയ്യുകയുള്ളൂവെന്നും കോൺഗ്രസിന് ജയിക്കണമെങ്കിൽ ഒറ്റയ്ക്ക് ജയിക്കുമെന്നും പ്രിയങ്ക വ്യക്തമാക്കി. പടിഞ്ഞാറൻ ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിൽ കോൺഗ്രസ് പാർട്ടിയുടെ ‘പ്രതിജ്ഞ സമ്മേളനം-ലക്ഷ്യ 2022’ എന്ന പരിപാടിയിൽ  സംസാരിക്കുകയായിരുന്നു പ്രിയങ്കാ ഗാന്ധി.