സി.പി.ഐയുടെ ആവശ്യം തള്ളി; എംഎല്‍എയെ മര്‍ദിച്ച പൊലീസുകാര്‍ക്കെതിരെ നടപടിയുണ്ടാകില്ല

Jaihind Webdesk
Saturday, August 17, 2019

കൊച്ചി: സി.പി.െഎ മാര്‍ച്ചിനിടെ എല്‍ദോ എബ്രഹാം എം.എല്‍.എയെ ഉള്‍പ്പെടെയുള്ള നേതാക്കളെ മര്‍ദിച്ച പൊലീസുകാര്‍ക്കെതിരെ നടപടിയില്ല. നടപടി വേണ്ടെന്ന് ഡി.ജി.പിയുടെ റിപ്പോര്‍ട്ട്. ലാത്തിച്ചാര്‍ജ് സ്വാഭാവിക നടപടി മാത്രമാണെന്നും മനഃപൂര്‍വം മര്‍ദിച്ചിട്ടില്ലെന്നുമാണ് റിപ്പോര്‍ട്ട്.
കൊച്ചിയില്‍ ഡി.ഐ.ജി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിനിടെയാണ് എല്‍ദോ എബ്രഹാം ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് മര്‍ദനമേറ്റത്. മര്‍ദനത്തില്‍ എംഎല്‍എയുടെ കൈക്ക് പൊട്ടലേറ്റിരുന്നു. സി.പി.ഐ എറണാകുളം ജില്ലാ സെക്രട്ടറിക്കും ലാത്തിച്ചാര്‍ജില്‍ പരുക്കേറ്റിരുന്നു. ശക്തമായ നടപടി വേണമെന്നായിരുന്നു സി.പി.ഐയുടെ ആവശ്യം