സിപിഎം നേതാവ് എന്‍എന്‍ കൃഷ്ണദാസിന് ഒരു വർഷം തടവും പിഴയും വിധിച്ച് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് കോടതി

Thursday, February 17, 2022

സിപിഐഎം സംസ്ഥാന സമിതി അംഗവും മുന്‍ എംപിയുമായ എന്‍എന്‍ കൃഷ്ണദാസിന് ഒരു വർഷം തടവും പിഴയും വിധിച്ച് കോടതി. ജൈനിക്കോട് ഇഎസ്‌ഐ ആശുപത്രിയില്‍ അതിക്രമിച്ചു കയറി സുപ്രണ്ടിനെ ഉപരോധിച്ചെന്ന കേസില്‍ ശിക്ഷ വിധിച്ചത്. എന്‍എന്‍ കൃഷ്ണദാസിന് പുറമെ  അലക്‌സാണ്ടന്‍ ജോസിനും ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഒരു വര്‍ഷം തടവും 5000 രൂപ പിഴയും വിധിച്ചു.

2015 ലായിരുന്നു കേസിനാസ്പദമായ സംഭവം. ഭിന്നശേഷിക്കാര്‍ക്ക് ഇഎസ്‌ഐ ആശുപത്രിയില്‍ നിന്നും സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നായിരുന്നു ഇരുവരുടേയും നേതൃത്വത്തില്‍ സുപ്രണ്ടിനെ ഉപരോധിച്ചത്.