തിളക്കമുള്ള വിജയം; കൊടുങ്കാറ്റ് പോലുള്ള അപവാദങ്ങളെ അതിജീവിച്ചാണ് വിജയിച്ചത്: എന്‍.കെ. പ്രേമചന്ദ്രന്‍

Jaihind Webdesk
Tuesday, June 4, 2024

 

കൊല്ലം: ലോക്സഭ തിരഞ്ഞെടുപ്പില്‍ തിളക്കമുള്ള വിജയം നേടിയെന്ന് കൊല്ലം യുഡിഎഫ് സ്ഥാനാർത്ഥി എന്‍.കെ. പ്രേമചന്ദ്രന്‍. ജനങ്ങളോടും മുന്നണി പ്രവർത്തകരോടുമുള്ള നന്ദി അറിയിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.  അപവാദ വർഗീയ പ്രചരണത്തിലൂടെ മെച്ചമുണ്ടാക്കാൻ സാധിക്കുമോ എന്ന ശ്രമമാണ് ഇടതുപക്ഷം നടത്തിയതെന്നും അതിന് മേലുള്ള വിജയമാണ് കൊല്ലത്ത് ഉണ്ടായതെന്നും എന്‍.കെ. പ്രേമചന്ദ്രന്‍ പറഞ്ഞു. കൊടുങ്കാറ്റ് പോലുള്ള അപവാദങ്ങളെ അതിജീവിച്ചാണ് താന്‍ വിജയിച്ചത്. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ മതേതര ഇന്ത്യയെ വീണ്ടെടുക്കാനുള്ള പോരാട്ടത്തിന്‍റെ വിജയമാണിതെന്നും എന്‍.കെ. പ്രേമചന്ദ്രന്‍ കൂട്ടിച്ചേർത്തു.