‘ധനസ്ഥിതിയെക്കുറിച്ച് പരാമര്‍ശമില്ല, കാര്യക്ഷമമായ പ്രഖ്യാപനങ്ങളില്ല’ ; ബജറ്റ് നിരാശാജനകമെന്ന് എന്‍.കെ പ്രേമചന്ദ്രന്‍ എം.പി

Jaihind Webdesk
Friday, June 4, 2021

കൊച്ചി : രണ്ടാം പിണറായി സർക്കാറിന്‍റെ ആദ്യ ബജറ്റ് നിരാശജനകമെന്ന് എൻ.കെ പ്രേമചന്ദ്രൻ എം.പി. കാര്യക്ഷമമായ ഒരു പ്രഖ്യാപനങ്ങളും ബജറ്റിൽ ഉണ്ടായില്ലെന്ന് അദ്ദേഹം കൊച്ചിയിൽ പറഞ്ഞു. കേരളത്തിന്‍റെ ധനസ്ഥിതിയെ കുറിച്ച് യാതൊരു പരാമർശവും ബജറ്റിലില്ല. ബജറ്റിന്‍റെ  ചരിത്രത്തിലില്ലാത്ത രീതിയിൽ രാഷ്ട്രീയ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്ന ബജറ്റായി ഇത് മാറിയെന്ന് എൻ.കെ പ്രേമചന്ദ്രൻ എം.പി കുറ്റപ്പെടുത്തി.