യു ഡി എഫ് അധികാരത്തിൽ വന്നാൽ ശബരിമല വിഷയത്തിലെ സത്യവാങ്മൂലം മാറ്റി നൽകുമെന്ന് എൻ കെ പ്രേമചന്ദ്രൻ എം പി

Jaihind News Bureau
Saturday, February 6, 2021

NK-Premachandran-MP

യു ഡി എഫ് അധികാരത്തിൽ വന്നാൽ ശബരിമല വിഷയത്തിലെ സത്യവാങ്മൂലം മാറ്റി നൽകുമെന്ന് എൻ കെ പ്രേമചന്ദ്രൻ എം പി പറഞ്ഞു. സത്യവാങ്ങ്മൂലത്തിൽ നിന്ന് മാറാൻ എൽ ഡി എഫ് തയ്യാറുണ്ടോ എന്ന് ആർജവമുണ്ടെങ്കിൽ വ്യക്തമാക്കണം. ബിജെപിയിൽ രണ്ട് അഭിപ്രായം ഉള്ളതുകൊണ്ടാണ് കേന്ദ്ര സർക്കാർ കൃത്യമായ നിലപാട് എടുത്ത് നിയമനിർമാണത്തിന് തയ്യാറാകാത്തത് നിയമനിർമാണം നടത്താനുള്ള സംസ്ഥാനത്തിൻ്റെ അവകാശം ഇതുവരെ ചോദ്യം ചെയ്യപ്പെട്ടിട്ടില്ലാത്ത സാഹചര്യത്തിൽ സംസ്ഥാനത്തിന് നിയമം നിർമ്മിക്കാവുന്നതാണ്.

ജെല്ലിക്കെട്ട് നിരോധിച്ച സുപ്രീംകോടതി വിധിക്കെതിരെ തമിഴ്നാട് നിയമനിർമാണം നടത്തുകയും കേന്ദ്രം അതിനെ പിന്തുണയ്ക്കുകയും ചെയ്തതാണെന്നും പ്രേമചന്ദ്രൻ കൊല്ലത്ത് വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി