മോദിയുടേത് വോട്ടിനുവേണ്ടിയുള്ള ശരണംവിളി ; ആത്മാർത്ഥത ഉണ്ടെങ്കിൽ നിയമം നിർമ്മിക്കണം : എൻ കെ പ്രേമചന്ദ്രൻ എംപി

Jaihind Webdesk
Saturday, April 3, 2021

 

കൊല്ലം : കോന്നിയിൽ   പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ  ശരണംവിളി പ്രസംഗം വോട്ടിനുവേണ്ടിയുള്ള രാഷ്ട്രീയ നാടകമെന്ന് എൻ കെ പ്രേമചന്ദ്രൻ എംപി. ശരണംവിളി ആത്മാർത്ഥതയില്ലാത്തതും നിരർത്ഥകമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ആത്മാർത്ഥത ഉണ്ടെങ്കിൽ ആചാരസംരക്ഷണത്തിന് നിയമം നിർമിക്കാൻ എന്തുകൊണ്ട് കേന്ദ്രസർക്കാർ തയ്യാറായില്ലന്നും അദ്ദേഹം ചോദിച്ചു.

ശബരിമല വിഷയത്തിൽ ലോക്സഭയിൽ താൻ അവതരിപ്പിച്ച ബില്ലിനെ എതിർത്തവരാണ് ബിജെപിക്കാരെന്നും പ്രേമചന്ദ്രൻ ചൂണ്ടിക്കാട്ടി. സത്യസന്ധവും ആത്മാർത്ഥതയുമുള്ള നിലപാട് ശബരിമല വിഷയത്തിൽ എടുത്തത് യുഡിഎഫ് മാത്രമാണെന്നും ഇടതുനേതാക്കൾ ഇപ്പോഴും വിശ്വസികളെ അധിക്ഷേപിക്കുകയാണെന്നും അദ്ദേഹം കൊല്ലത്ത് പറഞ്ഞു.