പ്രിസൈഡിങ് ഓഫീസർക്ക് എംഎല്‍എയുടെ ഭീഷണി : അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചു ; പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി

Jaihind News Bureau
Monday, January 18, 2021

തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പിനിടെ ഉദുമ എംഎല്‍എ കെ.കുഞ്ഞിരാമന്‍ പ്രിസൈഡിങ് ഓഫീസറെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ പ്രതിപക്ഷത്തിന്‍റെ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ച് സ്പീക്കര്‍.  സബ്മിഷനായി ഉന്നയിക്കാമെന്നാണ് സ്പീക്കറുടെ നിർദ്ദേശം. എന്‍.എ നെല്ലിക്കുന്നാണ് നോട്ടീസ് നല്‍കിയത്. ഇതേതുടർന്ന് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.