പ്രളയബാധിതര്‍ക്കുള്ള സഹായം വൈകുന്നു; സഭയില്‍ പ്രതിഷേധവുമായി പ്രതിപക്ഷം

Jaihind Webdesk
Friday, January 25, 2019

തിരുവനന്തപുരം: നിയമസഭാ ബജറ്റ് സമ്മേളനത്തിന് തുടക്കമായി. ഗവര്‍ണറുടെ നയപ്രഖ്യാപത്തോടെയാണ് സമ്മേളനം ആരംഭിച്ചത്. നയപ്രഖ്യാപനത്തിനിടെ പ്രളയബാധിതരുടെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടി പ്രതിപക്ഷം രംഗത്തെത്തി. പ്രളയബാധിതര്‍ക്കുള്ള സഹായം വൈകുന്നുവെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി. പ്രളയം നേരിടാന്‍ സാധ്യമായ എല്ലാ നടപടികളും കൈക്കൊണ്ടുവെന്ന് ഗവര്‍ണര്‍ നയപ്രഖ്യാപനത്തില്‍ പറഞ്ഞു.