നിയമസഭാ സംഘർഷം; ദൃശ്യങ്ങള്‍ പകർത്തിയെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവിന്‍റെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്കും നോട്ടീസ്

Jaihind Webdesk
Thursday, April 20, 2023

 

തിരുവനന്തപുരം: നിയമസഭാ സംഘർഷവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവിന്‍റെ പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങൾക്കെതിരെയും നോട്ടീസ്. മൂന്നു പേർക്കെതിരെയാണ്‌ നിയമസഭ അണ്ടർ സെക്രട്ടറി നോട്ടീസയച്ചത്. ഇതിൽ പേഴ്‌സണൽ സ്റ്റാഫിൽപ്പെട്ട ടി.സി വിനീതിന്‍റെ നോട്ടീസ് സ്വീകരിച്ച ശേഷം മറ്റു രണ്ട് നോട്ടീസുകൾ പ്രതിപക്ഷ നേതാവിന്‍റെ ഓഫീസ് മടക്കി അയച്ചു. നോട്ടീസിൽ പറയുന്ന തസ്‌തികകളിൽ ബൈജു, നിസാർ, എന്നിവർ ഓഫീസിൽ പ്രവർത്തിക്കുന്നില്ലെന്ന് കാട്ടിയാണ് നോട്ടീസ് മടക്കിയത്. സ്പീക്കറുടെ ഓഫീസിനു മുന്നിൽ നടന്ന സംഘർഷം മൊബൈൽ ഫോണിൽ ചിത്രീകരിച്ചു എന്ന് ആരോപിച്ചാണ് നോട്ടീസ്. നേരത്തെ 7 പ്രതിപക്ഷ എംഎൽഎമാരുടെ പിഎമാർക്കും മാധ്യമങ്ങൾക്കും ഇത്തരത്തിൽ നോട്ടീസ് അയച്ചിരുന്നു.