കയ്യാങ്കളിക്കേസ് : കക്ഷി ചേരാന്‍ അപേക്ഷ നല്‍കി രമേശ് ചെന്നിത്തല ; 31ന് വാദം കേൾക്കും

Jaihind Webdesk
Monday, August 9, 2021

തിരുവനന്തപുരം : നിയമസഭാ കയ്യാങ്കളിക്കേസില്‍ കക്ഷി ചേരണമെന്ന് ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല അപേക്ഷ നൽകി. അതേസമയം അപേക്ഷയെ എതിർത്ത് പ്രോസിക്യൂഷന്‍ രംഗത്തെത്തി. കേസിൽ പ്രോസിക്യൂഷൻ പക്ഷപാതം കാട്ടുന്നുവെന്ന് വരുത്താനാണ് ഈ നീക്കമെന്ന് ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ. കക്ഷി ചേരാനുള്ള അപേക്ഷകളിലും പ്രതികളുടെ വിടുതൽ ഹർജിയിലും ഈ മാസം 31ന് വാദം കേൾക്കും.