ബി.ജെ.പിക്ക് ബീഹാറിന് പുറത്ത് തിരിച്ചടി; നിയമസഭാ തെരഞ്ഞെടുപ്പില്‍ സഖ്യത്തിനില്ലെന്ന് ജെ.ഡി.യു

Jaihind Webdesk
Sunday, June 9, 2019

പറ്റ്ന: ഹരിയാന, ജമ്മുകശ്മീര്‍, ഝാര്‍ഖണ്ഡ്, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളില്‍ എന്‍.ഡി.എ സഖ്യത്തിന്റെ ഭാഗമാകാനില്ലെന്ന് ജെ.ഡി.യു. ഈ നാല് സംസ്ഥാനങ്ങളില്‍ വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പുകളില്‍ ജനതാദള്‍(യു) ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ജെ.ഡി.യു നേതാവ് നിതീഷ് കുമാര്‍.

ബിഹാറിന് പുറത്ത് ഒരു പാര്‍ട്ടിയുമായും ജെ.ഡി(യു) സഖ്യത്തിലേര്‍പ്പെടുന്നില്ലെന്നും നാല് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പിനെ നേരിടാനുള്ള പദ്ധതികള്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്തതായും നിതീഷ് കുമാര്‍ പറഞ്ഞു. നാഷണല്‍ എക്സിക്യൂട്ടീവ് അംഗങ്ങള്‍, പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റ് പ്രശാന്ത് കുമാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. രണ്ടാം നരേന്ദ്രമോദി സര്‍ക്കാര്‍ മന്ത്രിസഭയില്‍ ജെ.ഡി(യു) വിന് പ്രാതിനിധ്യം ലഭിച്ചിരുന്നില്ല. അതുപോലെ തന്നെ ബിഹാറില്‍ മന്ത്രിസഭാ വിപുലീകരണം നടത്തിയപ്പോള്‍ അതേ രീതിയില്‍ നിതീഷ് കുമാറും തിരിച്ചടിച്ചിരുന്നു.