‘കുതിരക്കച്ചവടത്തിലെ’ ജിഎസ്ടിയെക്കുറിച്ച് ധനമന്ത്രി; നാക്ക് പിഴ സമൂഹമാധ്യമങ്ങളില്‍ വൈറല്‍ | VIDEO

Jaihind Webdesk
Thursday, June 30, 2022

ന്യൂഡല്‍ഹി: സമൂഹമാധ്യമങ്ങളില്‍ വൈറലായി ധനമന്ത്രി നിർമല സീതാരാമന്‍റെ നാക്കുപിഴ. ‘കുതിരക്കച്ചവടത്തിനും ജിഎസ്ടി’ എന്നു പറയുന്ന ഭാഗമാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. കുതിരപ്പന്തയത്തിന് ജിഎസ്ടി ഏർപ്പെടുത്തിയതിനെ കുറിച്ച് സംസാരിക്കുന്നതിനിടെയായിരുന്നു ധനമന്ത്രി നിർമല സീതാരാമന് നാക്ക് പിഴച്ചത്.

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു വീഡിയോയിൽ, “കുതിരയോട്ടം” എന്നതിന് പകരം “കുതിരക്കച്ചവടം” എന്ന് പറയുന്നത് കേൾക്കാം. ഇത് ഉടനെ തന്നെ മന്ത്രി തിരുത്തിപ്പറയുന്നുണ്ടെങ്കിലും വീഡിയോയ്ക്ക് സമൂഹമാധ്യമങ്ങളില്‍ വന്‍ പ്രചാരമാണ് ഉണ്ടായത്. നിരവധി നേതാക്കൾ ട്വിറ്ററിൽ അഭിപ്രായമിട്ടതോടെ വീഡിയോ വൈറലായി.

“നിർമല സീതാരാമൻ ജിക്ക് (ബാലറ്റ്) ബോക്‌സിന് പുറത്ത് ചിന്തിക്കാനുള്ള കഴിവുണ്ടെന്ന് എനിക്കറിയാമായിരുന്നു.” കോൺഗ്രസിന്‍റെ നേതാവ് പവൻ ഖേര ബിജെപി മന്ത്രിയെ പരിഹസിച്ചുകൊണ്ട് പറഞ്ഞു.

https://platform.twitter.com/widgets.js