നിപ പ്രതിരോധ മരുന്ന് ഓസ്ട്രേലിയയില്‍ നിന്ന് കൊച്ചിയിലെത്തിച്ചു

Jaihind Webdesk
Wednesday, June 5, 2019

Nipah-Virus

നി​പ വൈ​റ​സി​നെ പ്ര​തി​രോ​ധി​ക്കാ​നു​ള്ള മ​രു​ന്ന് കൊ​ച്ചി​യി​ലെ​ത്തി​ച്ചു. ഓ​സ്ട്രേ​ലി​യ​യി​ൽ​നി​ന്നു​ള്ള പ്ര​ത്യേ​ക മ​രു​ന്നാ​ണ് പൂ​നെ നാ​ഷ​ണ​ൽ വൈ​റോ​ള​ജി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ ​നി​ന്ന് എ​ത്തി​ച്ച​ത്. അതേ സമയം കൊച്ചിയിൽ ചികിത്സയിലും നിരീക്ഷണത്തിലും കഴിയുന്നവരുടെ നില മെച്ചപ്പെട്ടതായി ആരോഗ്യ മന്ത്രി കെ.കെ ശൈലജ വ്യകതമാക്കി.

നിപ രോഗികളുടെ ചികിത്സക്ക് ഉപയോഗിക്കുന്ന ഹ്യൂമൻ മോണോക്ലോണൽ ആന്‍റിബോഡിയാണ് വിമാനമാർഗം കൊച്ചിയിൽ എത്തിച്ചത്. എന്നാൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള വിദ്യാർത്ഥിയുടെ നില മെച്ചപ്പെട്ടതിനാൽ ഈ മരുന്ന് നൽകേണ്ടതില്ല. മ​രു​ന്ന് ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് ഇ​ന്ത്യ​ൻ കൗ​ണ്‍​സി​ൽ ഓ​ഫ് മെ​ഡി​ക്ക​ൽ റി​സ​ർ​ച്ച് (ഐ​.സി.​എം.​ആ​ർ)​ അ​നു​മ​തി ന​ൽ​കി​യി​രു​ന്നു. ഐ​സൊലേ​ഷ​ൻ വാ​ർ​ഡി​ലു​ള്ള​വ​രു​ടെ പ​രി​ശോ​ധ​നാ ഫ​ലം അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ ല​ഭി​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും മ​ന്ത്രി പ​റ​ഞ്ഞു.

വ്യാ​ഴാ​ഴ്ച മു​ഖ്യ​മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​റ​ണാ​കു​ളം ക​ള​ക്ട്രേ​റ്റി​ൽ അ​വ​ലോ​ക​നയോ​ഗം ചേ​രു​മെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രി അ​റി​യി​ച്ചു. അതേസമയം രോഗബാധയുള്ളയാളുമായി സമ്പർക്കത്തിലുണ്ടായിരുന്ന ജില്ലയിലും പുറത്തുമായുള്ള മുന്നൂറിലധികം പേരുടെ നിരീക്ഷണവും പ്രതിരോധ പ്രവർത്തനങ്ങളും ആരോഗ്യ മന്ത്രി വിലയിരുത്തി. വിവിധ സർക്കാർ ആശുപത്രികളിലെ ഡോക്ടർമാർക്കും ജീവനക്കാർക്കും പ്രത്യേക പരിശീലന പരിപാടികളും പുരോഗമിക്കുകയാണ്. നിപ വൈറസിന്‍റെ ഉറവിടം കണ്ടെത്തുക ശ്രമകരമാണെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. വൈറസിന്‍റെ ഉറവിടം സംബന്ധിച്ച് കേന്ദ്രസംഘവും പരിശോധന നടത്തുന്നുണ്ട്.

teevandi enkile ennodu para