മലപ്പുറത്ത് ഒരാൾക്ക് കൂടി നിപ ലക്ഷണങ്ങള്‍; 68കാരന്‍ ഐസിയുവിൽ, ജാഗ്രതാ നിർദ്ദേശം

 

കോഴിക്കോട്:  മലപ്പുറത്ത് ഒരാൾക്ക് കൂടി നിപയുടെ ലക്ഷണങ്ങള്‍ കണ്ടെത്തി. മലപ്പുറം സ്വദേശിയായ അറുപത്തിയെട്ടുകാരൻ ചികിത്സയിലാണ്. ഇയാളുടെ സാംപിൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇയാളെ മഞ്ചേരി മെഡിക്കൽ കോളേജിൽ നിന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. നിലവിൽ ഐസിയുവിൽ തുടരുകയാണ്. മരിച്ച കുട്ടിയുമായി ഇയാള്‍ക്ക് സമ്പർക്കമില്ല.

മലപ്പുറം ജില്ലയിലെ ആനക്കയം, പാണ്ടിക്കാട് പഞ്ചായത്തുകളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. രാവിലെ 10 മണി മുതൽ 5 മണി വരെ മാത്രമേ കടകൾ പ്രവർത്തിക്കാവൂ. വിവാഹ ചടങ്ങുകൾക്ക് 50 പേർ മാത്രം പങ്കെടുക്കണമെന്നും നിർദ്ദേശമുണ്ട്. ആനക്കയം, പാണ്ടിക്കാട് പഞ്ചായത്തുകളിൽ എല്ലാവരോടും വീടുകളിൽ തുടരണം. സെക്കൻഡറി സമ്പർക്ക പട്ടിക കൂടി വൈകാതെ തയാറാക്കും.

Comments (0)
Add Comment